-->
പേനകൊണ്ട്
പോരാടിയ പ്രേംചന്ദ്
ജുലൈ
31 പ്രേംചന്ദ്
ജന്മദിനം
"ഞാന്‍തൊഴിലാളിയാകുന്നു.
എന്നാണൊ
ഞാന്‍ എഴുതാതിരിക്കുന്നത്
അന്നെനിക്ക് ഭക്ഷണം
കഴിക്കാന്‍അവകാശമില്ല "
1880
ജുലൈ
31വാരണാസിയിലെ
ലമഹി ഗ്രാമത്തില്‍ ജനിച്ച
ഇദ്ദേഹം കുട്ടിക്കാലം മുതല്‍
കടുത്ത ദാരിദ്ര്യവും
കഷ്ടപ്പാടുകളും അനുഭവിച്ചു.
മാതാപിതാക്കളിടെ
വേര്‍പാടിനെ തുടര്‍ന്ന്
മൂത്തമകനായ പ്രേംചന്ദിന്റെ
ചുമലിലായിരുന്നു.
പ്രേംചന്ദിന്റെ
യഥാര്‍ത്ഥപേര് ധന്‍പത്റായ്
എന്നായിരുന്നു.ഹിന്ദി,
ഉറുദു
ഭാഷകളില്‍ എഴുതി.ദേശസ്നേഹം
തുളുമ്പുന്ന ആ രചനകള്‍
ബ്രിട്ടീഷുകാരുടെ ഉറക്കം
കെടുത്തി.
ബ്രിട്ടീഷുകാര്‍
സൊജേവത്തന്‍ എന്ന പുസ്തകത്തിന്റെ
മുഴുവന്‍ കോപ്പിയും
കത്തിച്ചു.എന്നിട്ടും
അസ്വാതന്ത്യത്തിനും
അനാചാരങ്ങള്‍ക്കുമെതിരെ
അദ്ദേഹം തൂലിക ചലിപ്പിച്ചു.മുന്നൂറില്‍പ്പരം
കഥകള്‍എഴുതിയിട്ടുണ്ട്.സേവാസദന്‍,നിര്‍മ്മല,ഗോദാന്‍
എമന്നിവ അദ്ദേഹത്തിന്റെ
പ്രസിദ്ധമായ നോവലുകളാണ്.ഹിന്ദി
സാഹിത്യത്യ ലോകത്തെ നെറുകൈയ്യില്‍
എത്തിച്ച പ്രേംചന്ദ്
1936 ഒക്ടോബര്‍
എട്ടിന് ഈ ലോകത്തോട് വിടപറഞ്ഞു.
No comments:
Post a Comment