Sunday, March 17, 2019

ശ്രദ്ധ ..മികവിലേക്കൊരു ചുവട് സംസ്ഥാനതല അവതരണം

    💥ശ്രദ്ധ..മികവിലേക്കൊരു ചുവട് .💥.

   മികവുകൾ പൂക്കും വേദി ഒരുക്കും ശ്രദ്ധ
   കുരുന്നുകൾ  തന്നുടെ പ്രതിഭ ഉണർത്തും പദ്ധതി യാണീ ശ്രദ്ധ
   കളിയും ചിരിയും പഠനവും ഒന്നായി കൂടിച്ചേരും ശ്രദ്ധ
   ശാസ്ത്രപരീക്ഷണം നേരിട്ടറിയും പദ്ധതിയാണീ ശ്രദ്ധ
   ഗണിതം മധുരം ലളിതവുമാക്കും പഠനം എളുപ്പവുമാക്കും
   പരിസ്ഥിതി അറിയും സംരക്ഷിക്കും നേരറിയാനും ശ്രദ്ധ
   ആനന്ദത്തിൻ തേന്മഴ പെയ്യും
   കുട്ടിമനസ്സിന്നുള്ളിൽ
   അദ്ധ്യാപകരും അഭിമാനിക്കും പദ്ധതിയാണീ ശ്രദ്ധ
   കുട്ടികൾ  ഒന്നായി മികവിലുയർത്തും ലക്ഷ്യം വയ്ക്കും ശ്രദ്ധ
   നമ്മൾക്കൊന്നായ് കൈ കോർത്തിടാം ലക്ഷ്യം  നേടും വരെയും
                                          ഗീത കെ പി  (ഹെഡ് മിസ്‌ട്രസ് )

   
🌷ശ്രദ്ധ -മികവിലേക്കൊരു ചുവട്🌷  സ്റ്റേറ്റ് തല അവതരണം  കോഴിക്കോട് നടക്കാവ് ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച്  നമ്മുടെ സ്കൂളിലെ അഷ്‌റഫ് മാസ്റ്റർ നമ്മുടെ സ്കൂളിന്റെ  മികവ് അവതരിപ്പിക്കുന്നു .












No comments:

Post a Comment