ABOUTUS

-->
കല്ല്യോട്ട് സ്ക്കൂള്‍.....ഒരല്‍പ്പം ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന കൊച്ചുപ്രദേശമായ കല്ല്യോട്ട്നന്മയുടെ വിളനിലമായി അന്നും ഇന്നും തല ഉയര്‍ത്തിനില്‍ക്കുന്നു.കാര്‍ഷികസംസ്കാരത്തിന്റെയും നാട്ടുപാരമ്പര്യത്തിന്റെയും കേളീസങ്കേതതമാണ് ഈ പ്രദേശം,നാടന്‍കലകളും സാഹിത്യസദസ്സുകളും ഈ പ്രദേശത്തിന്റെ കൂട്ടായ്മയ്യ്ക് മറ്റൊരു കാരണമാണ്.ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ കുടുംമ്പങ്ങള്‍ ഇടപഴകിക്കഴിയുന്ന ഈ പ്രദേശം വിവിധ സംസ്കാരങ്ങളുടെ സമന്വയത്താല്‍ അലംകൃതമാണ്.

ഒരുനാടിന്റെ സംസ്കാരത്തിന് ചുക്കാന്‍ പിടിക്കുന്നപ്രഥമഗണീയമായ വസ്തുത ആ പ്രദേശത്തെ വിദ്യാലയങ്ങളാണ്.അവിടെയാണ് അക്ഷരങ്ങള്‍ നുണയാനും അറിവിന്റെ തേന്‍ നുകരാനും നിഷ്കളങ്കരായ കുരുന്നുകള്‍ ഒത്തൊരുമിക്കുന്നത്.അവിടെനിന്നാണ് ഭാവിപൗരന്‍മാര്‍ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചേക്കേറുന്നത്.ഇതെല്ലാം കൊണ്ടുതന്നെ വിദ്യാലങ്ങള്‍ക്ക് സാംസ്കാരികമായി വളരെയധികം പ്രാധാന്യം ഉണ്ട്.‌‌ഞങ്ങളുടെപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീക്ഷേത്രത്തിനും ഒരു പൂര്‍വ്വകാല ചരിത്രമണ്ട്.1954-ല്‍ ഏകാധ്യാപക വിദ്യാലയമായാണ് ആരംഭിച്ചത്.പെരിയയിലെ മേലത്ത് ചന്തുനായര്‍ എന്ന വ്യക്തി കല്ല്യോട്ട് കു‍‍‌ഞ്ഞാച്ചംവീട്ടില്‍ രാമന്‍ മണിയാണിയുമായി ചര്‍ച്ചചെയ്ത് സ്കൂളിന് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. നാട്ടുകാരുടെയുംദേശീയവികസനസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനഫലമായി 1956-ല്‍ സ്വന്തമായി സ്കൂള്‍കെട്ടിടം ആരംഭിച്ചു.അന്നത്തെ സ്ഥലം MLA ശ്രീ.ചന്ദ്രശേഖരന്‍ ആണ് ഉല്‍ഘാടനം നിര്‍വഹിച്ചത്.1961-ല്‍ യുപി യായും,1980-ല്‍ ഹൈസ്കൂളായും,2004-ല്‍ ഹയര്‍സെക്കന്‍റിയായും ഈ വിദ്യാലയം വളര്‍ന്നു.
തുടര്‍ന്നിങ്ങോട്ട് ഉദാരമതികളായ ഒരുസഘം നാട്ടുകാരുടെയും പിടിഎയുടെയും,വിദ്യാഭ്യാസ വകുപ്പിന്റെയും സഹായത്തോടുകൂടി ഇല്ലായ്മയുടെ നടുവില്‍നുന്നും ഈ വിദ്യാലയം ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കികഴി‌ഞ്ഞു.പിന്നോക്ക സമുദായത്തില്‍പെട്ട കുട്ടികളാണ് ഭൂരിഭാഗവും,എങ്കിലും കഴി‌ഞ്ഞ നാല് വര്‍ഷങ്ങളായി SSLC 100 ശതമാനം സംരക്ഷിച്ചുവരുന്നുണ്ട്.ഹയര്‍സെക്കന്‍റിയും നല്ലവിജയം കൈവരിക്കുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ് ഈ വിജയത്തിന്പിന്നിലെന്ന് ‌ഞങ്ങള്‍ വിശ്വസിക്കുന്നു.


No comments:

Post a Comment